Skip to playerSkip to main content
  • 9 years ago
All rounder of Indian Cricket Hardik Pandya talks about his teenage life.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ യുവതാരമാണ് ഹര്‍ദിക് പാണ്ഡെ. ഓള്‍ റൗണ്ടറുടെ മികവ് നികത്താന്‍ ഹര്‍ദിക് പാണ്ഡെയ്ക്ക് സാധിക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി തറപ്പിച്ചുപറയുമ്പോള്‍. എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറിക്കഴിഞ്ഞ ഈ ഇരുപത്തിമൂന്നുകാരന്‍ ഭാവിയിലെ താരമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. വെടിക്കെട്ട് ബാറ്റിങ്ങും മിന്നുന്ന പേസ് ബൗളിങ്ങും പാണ്ഡെയെ വ്യത്യസ്തനാക്കുന്നു. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റേക്സുമായാണ് പാണ്ഡെയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ താരതമ്യം ചെയ്യുന്നത്. ലോകാത്തര താരമായെങ്കിലും പാണ്ഡെയുടെ വളര്‍ച്ച കഠിനമായ പാതയിലൂടെയായിരുന്നു. ഒരു കാലത്ത് ഭക്ഷണത്തിനുപോലും താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നതായി പാണ്ഡെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Category

🥇
Sports

Recommended