The debate over the Burqa took a theatrical turn in the Australian Senate on Thursday, as senator Pauline Hanson donned the garment to House proceedings, before taking ir off with a flourish, in a bid to get it banned in the country.
രാജ്യത്ത് ബുര്‍ഖ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യത്യസ്തമായ പ്രതിഷേധവുമായി ആസ്‌ത്രേലിയന്‍ ജനപ്രതിനിധി പൗളിന ഹാന്‍സന്‍. ഇസ്ലാം മതവിശ്വാസിയല്ലാതിരുന്നിട്ടും ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ഖ ധരിച്ചുകൊണ്ടാണ് ഹാന്‍സന്‍ കഴിഞ്ഞദിവസം പാര്‍ലമെന്റിലെത്തിയത്. വണ്‍ നാഷന്‍ പാര്‍ട്ടി നേതാവും ക്യൂന്‍സ് ലാന്‍ഡ് സെനറ്ററുമായ പൗളിന ഹാന്‍സന്‍ ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയത് ഇതിനകം വിവാദമായിക്കഴിഞ്ഞു.