Universe Boss Chris Gayle will make a comeback to the Windies ODI squad after a 30 month lay off. Gayle, along with Marlon samuels and Jerome Taylor has been recalled in a bid to resurrect their downfall in world cricket.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ സൂപ്പര്‍താരം ക്രിസ് ഗെയ്ലും ഇടംപിടിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂണിവേഴ്സല്‍ കിംഗ് എന്ന വിളിപ്പേരുള്ള ക്രിസ് ഗെയ്ല് വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീമില്‍ തിരിച്ചെത്തുന്നത്. നേരത്തെ ഇന്ത്യയ്ക്കെതിരായ ട്വന്റി 20 മത്സരത്തിന് വെസ്റ്റ് ഇന്‍ഡീസ് ക്രിസ് ഗെയ്ലിനെ തിരിച്ചുവിളിച്ചിരുന്നു. ഒരേയൊരു ട്വന്റി 20 മത്സരം മാത്രമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കളിച്ചത്. ക്രിസ് ഗെയ്ല് മാത്രമല്ല, വെറ്ററന്‍ താരമായ മര്‍ലോണ്‍ സാമുവല്‍സും വിന്‍ഡീസ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 2015 മാര്‍ച്ചിലാണ് ക്രിസ് ഗെയ്ല് വിന്‍ഡീസിന് വേണ്ടി അവസാനമായി ഒരു ഏകദിനം കളിച്ചത്. സാമുവല്സാകട്ടെ 2016 ഒക്ടോബറിലും. ഇംഗ്ലണ്ടിനെതിരെ അഞ്ച് ഏകദിനവും അയര്‍ലന്‍ഡിനെതിരെ ഒരു ഏകദിനവുമാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കുക.