The BJP's Bihar unit chief Nityanand Rai stoked a controversy on Monday, when he asked party supporters to chop off the fingers and hands of people who voice criticism against PM narendra modi.
ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കുന്നതെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിനെതിരെ ഉയരുന്ന കൈകള്‍ ഛേദിക്കപ്പെടണമെന്നും ബിജെപി നേതാവിൻറെ ആഹ്വാനം. ബിഹാർ ബിജെപി അധ്യക്ഷൻ ഉജിയർപൂർ നിത്യാനന്ദ റായിയാണ് പ്രസംഗത്തിനിടയില്‍ ഇത്തരമൊരു ആഹ്വാനം നടത്തിയത്. ദരിദ്രകുടുംബത്തില്‍ നിന്നാണ് പ്രധാനമന്ത്രി ആ പദത്തിലേക്കെത്തിയത്. അതിനാല്‍ അദ്ദേഹത്തിനെതിരെ ഉയരുന്ന വിലരുകളോ കൈകളോ തല്ലിയൊടിക്കണം,വേണ്ടി വന്നാല്‍ ഛേദിച്ചുകളയണം. ബിഹാർ ഉപമുഖ്യമന്ത്രി സുശീല്‍ മോദി വേദിയിലിരിക്കെയാണ് ബിജെപി നേതാവിൻറെ പ്രസ്ത്വാന. എന്നാല്‍ ഇതെല്ലാം താൻ ആലങ്കാരികമായി പറഞ്ഞതാണെന്നാണ് സംഭവം വിവാദമായതോടെ നിത്യാനന്ദ റായിയുടെ പ്രതികരണം.