കായംകുളം കൊച്ചുണ്ണി, രണം, നയൻ, പടയോട്ടം, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി പല ക്യാറ്റഗറിയിൽ പെട്ട ഒരു കൂട്ടം പടങ്ങൾ തിയേറ്ററിൽ എത്തിച്ചേരേണ്ടിയിരുന്ന ഓണവും വലിയ പെരുന്നാളും കൂടിച്ചേർന്ന ബിഗ്ഗസ്റ്റ് ഫെസ്റ്റിവൽ സീസണിൽ ഒരു സിനിമ പോലും തിയേറ്ററിലെത്തിക്കാനാവാതെ ഇരുട്ടിൽ തപ്പുകയാണ് ഇൻഡസ്ട്രി. മധ്യകേരളത്തിലെ ആറുജില്ലകൾ സിനിമയെപ്പറ്റി ചിന്തിക്കാൻ പോലുമായിട്ടില്ല. ബാക്കിജില്ലകളും ആഘോഷത്തിനുള്ള ഒരു മൂഡിലല്ല. ഇനി അഥവാ ഏതെങ്കിലും മലയാളികൾ പ്രളയത്തെയും ദുരന്തബാധിതരെയും മറന്ന് തിയേറ്ററിൽ എത്തുകയാണെങ്കിൽ അവർക്ക് പതിനാറിന്റെ പണികൊടുക്കാനായി ഈ ആഴ്ച പുറത്തിറങ്ങിയിരിക്കുന്ന ഈ വർഷത്തെ ഏക ഓണച്ചിത്രമാണ് "ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ" LAUGHING APARTMENT NEAR GIRINAGAR MOVIE REVIEW