bjp may emerge as single largest party but modi wont be pm sarad pawar
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയേക്കാമെന്ന് എൻസിപി നേതാവ് ശരദ് പവാർ. എന്നാൽ ബിജെപിക്ക് ഭരണത്തുടർച്ചയുണ്ടായാലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ലെന്നും പവാർ കൂട്ടിച്ചേർത്തു. ഏറ്റവും വലിയ ഒറ്റകക്ഷിയായാലും ബിജെപി കേവല ഭൂരിപക്ഷം കടക്കില്ല, സർക്കാർ രൂപികരിക്കാൻ സഖ്യകക്ഷികളുടെ പിന്തുണ തേടേണ്ടി വരും. അതുകൊണ്ട് തന്നെ മോദി പ്രധാനമന്ത്രിയാകുമെന്ന് താൻ കരുതുന്നില്ലെന്നും പവാർ പറയുന്നു.