Skip to playerSkip to main content
  • 6 years ago
2020 മെയ് മാസത്തില്‍ 18,429 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. പോയ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ 69 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 2019 മെയ് മാസത്തില്‍ 60,211 യൂണിറ്റുകള്‍ കമ്പനി രാജ്യത്ത് വിറ്റഴിച്ചപ്പോള്‍, 2,160 യൂണിറ്റുകളാണ് വിദേശ വിപണിയില്‍ വിറ്റഴിച്ചത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വലിയ ആഘാതമാണ് വാഹന വിപണിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. 2020 ഏപ്രില്‍ മാസത്തില്‍ ഒറ്റ യൂണിറ്റ് പോലും വില്‍ക്കാനാവാതെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

Category

🗞
News

Recommended