states request central for lockdown
രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നില്‍ ഒന്നില്‍ കൂടുതല്‍ രോഗികള്‍ അഞ്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേര്‍ മഹാരാഷ്ട്രയില്‍ ആണെന്നിരിക്കെ മറ്റു സംസ്ഥാനങ്ങളില്‍ എല്ലാം കൂടി 30 ശതമാനം രോഗികള്‍ മാത്രമാണുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ത്യയില്‍ ദിവസേനെ നാലു ശതമാനം വീതം ഉയരുകയാണ്. നിലവിലെ രോഗബാധിതരുടെ കാര്യത്തില്‍ ഇന്ത്യയ്ക്കും ബ്രസിലിനുമിടയില്‍ ഒരു ലക്ഷത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്.