Skip to playerSkip to main content
  • 6 years ago
People Escaped Children from House in Malappuram Mampad
മമ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികള്‍ക്ക് ക്രൂര പീഡനം. ഭക്ഷണം നല്‍കാതെ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി എന്നാണ് വിവരം. നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്‍കി. കുട്ടികളുടെ പിതാവും രണ്ടാമനമ്മയുമാണ് ക്രൂരത കാണിച്ചത് എന്നാണ് അറിയുന്നത്. ദിവസങ്ങളായി കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. അച്ഛനും അമ്മയും പുറത്തേക്ക് പോകുന്നതും ഭക്ഷണം കഴിച്ചുവരുന്നതും കാണാറുണ്ടെന്നും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു


Category

🗞
News

Recommended