MM Hassan Press Meet
യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് ചർച്ചകൾ നടക്കുന്നതായി എം എം ഹസ്സൻ.തൻ്റെ സ്ഥാനം തെറിക്കുന്നുവെങ്കിൽ തെറിക്കട്ടെ.സ്ഥാനം തെറിച്ചാലും പാർട്ടിയിൽ നിന്ന് പോകില്ലെന്നും ഹസ്സൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.യുഡിഎഫ് ചെയർമാനായി ചെന്നിത്തല കഴിഞ്ഞ അഞ്ച് വർഷം മികച്ച സേവനം കാഴ്ച വച്ചു.കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജിസന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചതുകൊണ്ടാണ് മുന്നണി യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കാതിരുന്നത്.ഇതിന് മറ്റ് വിമർശനങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.