മുസ്ലിം പള്ളികൾ പണിയുന്ന ഗോപാലകൃഷ്ണൻ 'ഖുർആൻ' എഴുതുന്നു
തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ പള്ളികൾ നിർമ്മിച്ച ഒരു 89 കാരനെ പരിചയപ്പെടാം ഇനി. തിരുവനന്തപുരം ബീമാപ്പള്ളിയും പാളയം ജുമാമസ്ജിദും എരുമേലിയിലെ വാവര് പള്ളിയുമടക്കമുള്ള കേരളത്തിലെ പള്ളികളുടെ നിർമ്മാണത്തിന് മുഖ്യപങ്കുവഹിച്ച ഗോപാലകൃഷ്ണൻ തന്നെയാണ് ഇവയുടെയെല്ലാം വാസ്തുശില്പി. മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'മാലിക്' എന്ന ചിത്രത്തിലെ പ്രധാന ചർച്ച വിഷയമായി ബീമാപള്ളിയും പരിസരവും വാർത്തകളിൽ നിറയുമ്പോൾ തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലാണ് ഇദ്ദേഹം.
വീഡിയോ കാണാം...