ജൂലൈ 12-നാണ് ആഭ്യന്തര നിര്‍മാതാക്കളായ Mahinda, Bolero Neo പതിപ്പിനെ പുറത്തിറക്കിയത്. വിപണിയില്‍ എത്തിയ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പുറത്തുവന്ന ബുക്കിംഗ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. Balero Neo എസ്‌യുവിയില്‍ പുതിയൊരു വേരിയന്റ് കൂടി ചേര്‍ത്തിരിക്കുകയാണ് കമ്പനി ഇപ്പോള്‍. 10.69 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.മുമ്പത്തെ ടോപ്പ്-സ്‌പെക്ക് വേരിയന്റ് N10- നെ അപേക്ഷിച്ച് ഏകദേശം 70,000 രൂപയോളമാണ് വില വര്‍ധിച്ചിരിക്കുന്നത്.