Skip to playerSkip to main content
Iran warns Israel: Here is what the report says |
ഇസ്രായേലിനു നേരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ. ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയ്യയെ തങ്ങളുടെ മണ്ണിൽ വെച്ച് കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രായേൽ പ്രതീക്ഷിക്കാത്ത വിധത്തിൽ ആകാശമാർഗവും കരവഴിയും ആക്രമണം നടത്താനാണ് ഇറാൻ പദ്ധതിയിടുന്നതെന്നാണ് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച് നടക്കുന്ന ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ളതായിരിക്കില്ല തങ്ങളുടെ നടപടിയെന്നും ഇറാൻ വ്യക്തമാക്കി.


#Iran

~PR.322~ED.21~HT.24~

Category

🗞
News

Recommended