Skip to playerSkip to main content
  • 4 minutes ago
ഇടുക്കി: കട്ടപ്പന കുന്തളംപാറ ശാന്തിപ്പടിയിൽ ഭൂമി ഇടിഞ്ഞു താഴ്ന്നു. പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടർ മണ്ണിനടിയിലായി. ആളപായമില്ല എന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്തമായ മഴയിൽ വെള്ളം ഇറങ്ങിയതാവാം മണ്ണ് ഇടിഞ്ഞ് താഴാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിവരം. കട്ടപ്പന പാറമടകുന്തളം പാറക്ക് സമീപം ശന്തിപ്പടിയിലാണ് ഭൂമി ഇടിഞ്ഞ് താണത്. കരിമ്പിൻ കാലയിൽ സുനിലിൻ്റെ വീടിനോട് ചേർന്ന് വർഷങ്ങൾക്ക് മുമ്പ് ഇവിടെ കിണർ ഉണ്ടായിരുന്നു. പിന്നിട് ഈ കിണർ മൂടി സ്ലാബ് ഇട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്തമായ മഴയിൽ വെള്ളം ഇറങ്ങിയതാവാം ഭൂമി ഇടിഞ്ഞ് താഴാൻ കാരണമെന്നാണ് കരുതുന്നത്. ഇവിടെ പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറും കുഴിയിൽ പതിച്ചു. പിന്നീട് ഫയർഫോഴ്‌സ് എത്തി ക്രെയ്ൻ ഉപയോഗിച്ചാണ് സ്‌കൂട്ടർ ഉയർത്തിയത്. അർണബ് ചുഴലിക്കാറ്റുമൂലം കേരളത്തിൽ അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌തുകൊണ്ടിരിക്കുന്നത്. നിരവധി ജില്ലകളിൽ ശക്തമായ മഴയിൽ വലിയ നാശമാഷ്‌ടങ്ങൾ ഉണ്ടായി. വരും ദിനങ്ങളിലും കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

Category

🗞
News

Recommended