Skip to playerSkip to main content
  • 4 minutes ago
ഇടുക്കി: അവധി ദിവസത്തിൻ്റെ മറവിൽ ഇടുക്കി കുടയത്തൂരിൽ സ്വകാര്യ ഭൂമിയിൽ അനധികൃത ഖനനം. അവധി ദിവസത്തിൻ്റെ മറവിൽ ഇടുക്കി കുടയത്തൂരിൽ സ്വകാര്യ ഭൂമിയിൽ അനധികൃത ഖനനം നടത്തിയ സംഭവത്തിൽ ജില്ലാ കലക്‌ടറുടെ ഇടപെടൽ. തൊടുപുഴ തഹസിൽദാർ , ജില്ലാ ജിയോളജിസ്റ്റ് എന്നിവർ നേരിട്ട് സ്ഥലത്തെത്തി പരിശോധിക്കണമെന്നാണ് ജില്ലാ കലക്‌ടറുടെ ഉത്തരവ്. പരിശോധനയിൽ നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. 2022 ൽ ഉരുൾപൊട്ടൽ സംഭവിച്ച മേഖലയ്ക്ക് സമീപമാണ് പാറ ഖനനം നടത്തിയത്. അപകട മേഖലയിൽ ഖനനം നടത്തിയതിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. കുടയത്തൂർ സ്വദേശി തെരുവക്കാട്ടിൽ ഗോപാലകൃഷ്ണനാണ് സ്ഥലത്തിൻ്റെ ഉടമ. ഇയാൾ നൽകിയ കരാറിൻ്റെ അടിസ്ഥാനത്തിലാണ് വ്യാപക ഖനനം നടന്നത്. യാതൊരു അനുമതിയും ഇല്ലാതെയാണ് ഖനനം നടത്തിയതെന്ന് കുടയത്തൂർ പഞ്ചായത്തും പ്രതികരിച്ചു. ഇതിന് മുൻപ് മണ്ണിടിച്ചിലുണ്ടായി അഞ്ച് പേർ മരിച്ചിട്ടുണ്ട്. ഒരു മഴ പെയ്‌താൽ പ്രദേശവാസികളെ മാറ്റി പാർപ്പിക്കുന്ന സ്ഥലമാണിത്. അവിടെയാണ് ഹിറ്റാച്ചികൊണ്ട് പാറ കുഴിച്ചെടുത്തത്. ഇത്തരം നടപടികള്‍ ആനുവദിക്കാനാകില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. 

Category

🗞
News
Transcript
00:00Are you a very clever place?
00:01Oh, it's cool.
00:03There's aٍp on a range of 5 meters per month,
00:06because the 5th of a range of 5 meters can be found in the 5th.
00:16It's clear that it's all around the country.
00:29So, I am very happy with you today.
01:17I don't know.
01:18Thank you so much for watching.
Comments

Recommended