Skip to playerSkip to main content
  • 14 minutes ago
കോട്ടയം:  ജീവൻ പകരാം മരണത്തിനപ്പുറവും എന്ന സന്ദേശമുയർത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പാലാ ശാഖയുടെ പുതിയ ഭരണസമിതി അവയവദാന രജിസ്ട്രേഷൻ പദ്ധതിക്ക് തുടക്കമിടുന്നു. 2026-27 വർഷത്തെ ഭാരവാഹികളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച പദ്ധതിയിൽ ഇതിനകം നൂറ് ഡോക്‌ടർമാർ അവയവദാനത്തിന് സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്‌തു. പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് തന്നെ ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത് ഐഎംഎ പാലായുടെ സാമൂഹിക പ്രതിബദ്ധതയുടെ ശ്രദ്ധേയമായ മാതൃകയാണ്.അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുക, പൊതുസമൂഹത്തിൽ അവബോധം വളർത്തുക, കൂടുതൽ ആളുകളെ അവയവദാനത്തിന് പ്രേരിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. അവയവദാനത്തിനായി കാത്തിരിക്കുന്ന അനേകം രോഗികൾക്ക് പുതുജീവിതത്തിൻ്റെ പ്രതീക്ഷ പകരുന്ന ഈ ഉദ്യമത്തിൽ ഡോക്‌ടർമാർ തന്നെ മുന്നിട്ടിറങ്ങുന്നത് സമൂഹത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഡോ ഹരീഷ്‌ കുമാർ ജി വ്യക്തമാക്കി.പുതിയ ഭരണസമിതിയുടെ ആദ്യ സാമൂഹിക സേവന സംരംഭമായി ആരംഭിക്കുന്ന അവയവദാന പദ്ധതി വരും വർഷങ്ങളിൽ കൂടുതൽ ഡോക്‌ടർമാരെയും പൊതുജനങ്ങളെയും പങ്കാളികളാക്കി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വൈദ്യസേവനത്തിനപ്പുറം മനുഷ്യസ്നേഹത്തിൻ്റെയും സാമൂഹിക ഉത്തരവാദിത്തത്തിൻ്റെയും സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

Category

🗞
News
Transcript
00:00I started to gear up on the Kodum.
00:02I was always interested to use the Kodum.
00:05In my life, I decided to support my life.
00:07I studied things like this for my life,
00:07so I was able to enter into the Kodum.
00:13I was able to enter into the Kodum.
00:16My life is also in the Kodum.
00:21I was able to enter into the Kodum.
00:26You know, you don't have to take care of yourself.
00:27You don't have to take care of yourself.

Recommended