Skip to playerSkip to main content
  • 10 minutes ago
പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറം മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ യുവാവ് അരമണിക്കൂറോളം കുടുങ്ങിക്കിടന്നു. മനിശേരി സ്വദേശിയായ രാജേഷാണ് ഇന്ന് രാവിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ലിഫ്റ്റിൻ്റെ പ്രവർത്തനം നിലച്ചതോടെയാണ് രാജേഷ് അകത്ത് കുടുങ്ങിയത്. തുടർന്ന് ലിഫ്റ്റിനുള്ളിൽ സ്ഥാപിച്ചിരുന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. കൂടാതെ സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് താൻ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ വിവരം അറിയിച്ചു. ഏകദേശം അരമണിക്കൂറോളം ലിഫ്റ്റിനുള്ളിൽ കഴിയേണ്ടിവന്ന രാജേഷിനെ പിന്നീട് സ്ഥലത്തെത്തിയ ഓപ്പറേറ്റർ രക്ഷപ്പെടുത്തി. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നാണ് യുവാവിനെ പുറത്തെത്തിച്ചത്. ചിലപ്പോൾ പവർ കട്ട് മൂലമോ അല്ലാതെയോ ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോയാൽ ആദ്യം ആത്മസംയമനം പാലിക്കാൻ ശ്രദ്ധിക്കണം. ലിഫ്റ്റിനുള്ളിൽ ആവശ്യത്തിന് വായുസഞ്ചാരമുണ്ടാകും. അതിനാൽ ശ്വാസം മുട്ടുമെന്ന ഭയം ആദ്യം ഒഴിവാക്കുക. മൊബൈൽ ഫോണിൽ റേഞ്ച് ലഭ്യമാണെങ്കിൽ എമർജൻസി നമ്പറുകളിലോ കെട്ടിടത്തിൻ്റെ സെക്യൂരിറ്റി വിഭാഗത്തിലോ വിവരം അറിയിക്കുക. കഴിവതും പ്രായോഗികമായ രീതിയിൽ ഇടപെടാൻ ശ്രദ്ധിക്കണം. സാങ്കേതിക വിദഗ്‌ധർ വരുന്നത് വരെ സുരക്ഷിതമായി ഉള്ളിൽ തന്നെ തുടരുക. 

Category

🗞
News
Transcript
00:13All right, let's eat.

Recommended