Skip to playerSkip to main content
  • 5 minutes ago
വയനാട്: വാഹനാപകടങ്ങൾ വീണ്ടും തുടർക്കഥയാവുന്നു. മാനന്തവാടി എടവക രണ്ടേനാലിൽ റോഡരികിലൂടെ നടന്നുപോയ പെണ്‍കുട്ടി കാറിടിച്ച് മരിച്ചു. രണ്ടേനാൽ പടിഞ്ഞാ റേപ്പുത്തൻപുരയിൽ രാജേഷിൻ്റെയും സ്വപ്‌നയുടെയും മകൾ ദിവ(12) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകീട്ട് നാലേ മുക്കാലോടെ രണ്ടേനാൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. അനുജനോടൊപ്പം റോഡരികിലൂടെ നടന്നുപോകവേ പിന്നിൽ നിന്നും തെറ്റായ ദിശയിൽ പാഞ്ഞുവന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനന്തവാടി സെൻ്റ് പാട്രിക്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ദിവ. പിതാവ് രാജേഷ് മാനന്തവാടി മെഡിക്കൽ കോളജിൽ ഐടി കോർഡിനേറ്ററായിരുന്നു, നിലവിൽ ഓസ്ട്രിയയിലാണ്. മാതാവ് സ്വപ്‌ന മാനന്തവാടി ഡീഗ് സ‌ാ ബ്യൂട്ടി പാർലർ നടത്തിവരി കയാണ്. ദിഖ, ഡെറിക് എന്നിവരാണ് സഹോദരങ്ങൾ. കാർ ഓടിച്ചിരുന്ന അയില മൂല സ്വദേശി സജി ഏബ്രഹാം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 

Category

🗞
News
Transcript
00:00Welcome

Recommended