Skip to playerSkip to main content
  • 8 years ago
നിമിഷനേരം കൊണ്ടോ ഒരു ദിവസം കൊണ്ടോ ഭാഗ്യം അനുഗ്രഹിയ്ക്കുന്ന, പ്രശസ്തിയിലേക്കുയരുന്ന പലരേയും നമുക്കു ചുറ്റും കാണാം. ഭാഗ്യം ചെയ്തവര്‍ എന്നു നാം അവരെക്കുറിച്ചു മനസിലെങ്കിലും പറയുകയും ചെയ്യും.ഗംഗാമ്മ എന്ന 55കാരിയുടെ ജീവിതം ഇത്തരം പ്രശസ്തിയ്ക്കും ഭാഗ്യത്തിനും ഒരു ഉദാഹരണമാണ്. സാധാരണക്കാരിയില്‍ സാധാരണക്കാരിയായ ഗംഗാമ്മ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കുയര്‍ന്നത്. ചെറുപ്പത്തില്‍ യാതൊരു സംഗീത പരിശീലനവും ലഭിയ്ക്കാത്ത ഇവര്‍ സംഗീതം ജീവിതമായി കണ്ട് ഇതിനു വേണ്ടി കഠിനാധ്വാനം ചെയ്തു. പല ഓര്‍ക്കെസ്ട്രകളിലും പാടിയ ഇവര്‍ ജൂനിയര്‍ ജാനകി എന്നാണ് അറിയപ്പെടുന്നത്. ഫേസ്ബുക്കില്‍ ഒരു നല്ല മനുഷ്യന്‍ ഇവര്‍ പാടുന്ന വീഡിയോ അപ് ലോഡ് ചെയ്തതിനു പുറമെ ആറു മണിക്കൂറില്‍ അഞ്ചു ലക്ഷം പേര്‍ കണ്ട ഈ വീഡിയോ വൈറലായി. ഇവരുടെ ഇന്റര്‍വ്യൂ കാണൂ, ഇവരുടെ കഥ അറിയൂ.

Category

✨
People

Recommended